ട്രംപ് ഈ വര്‍ഷം ഇന്ത്യയിലേക്കില്ല; അടുത്ത വര്‍ഷം ആദ്യത്തോടെയെന്ന് മാര്‍ക്കോ റൂബിയോ

JUNE 27, 2026, 9:56 PM

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യന്‍ സന്ദര്‍ശനം ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അടുത്ത വര്‍ഷം ആദ്യത്തോടെ ട്രംപ് ഇന്ത്യയിലെത്തിയേക്കുമെന്ന് റൂബിയോ വ്യക്തമാക്കിയത്. ഇതോടെ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരുന്ന ക്വാഡ് ഉച്ചകോടിയുടെ സാധ്യതകള്‍ മങ്ങി.

പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഈ വര്‍ഷം അവസാനത്തോടെ താന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വാരം ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ താന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചന ട്രംപ് നല്‍കിയിരുന്നെങ്കിലും, ഔദ്യോഗിക സന്ദര്‍ശനം അടുത്ത വര്‍ഷത്തേക്ക് നീളുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

അമേരിക്കയുടെ ഏറ്റവും അടുത്ത തന്ത്രപ്രധാന പങ്കാളികളില്‍ ഒന്നാണ് ഇന്ത്യയെന്ന് മാര്‍ക്കോ റൂബിയോ ഓര്‍മ്മിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 2020 ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അഹമ്മദാബാദില്‍ തനിക്ക് ലഭിച്ച നമസ്‌തേ ട്രംപ് സ്വീകരണത്തെക്കുറിച്ച് ട്രംപ് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കുവെച്ചിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും ഇന്ത്യയുടെ ആഗോള വളര്‍ച്ചയെയും റൂബിയോ പ്രശംസിക്കുകയും ചെയ്തു.

ട്രംപ് ഭരണകൂടം നിലവില്‍ സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണെന്നും അടുത്ത വര്‍ഷം ആദ്യം തന്നെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പ്രസിഡന്റ് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam