മമതയ്ക്കിത് കഷ്ടകാലം! തൃണമൂൽ കോൺഗ്രസിൻ്റെ ഒരു രാജ്യസഭാ എംപി കൂടി രാജിവെച്ചു 

JUNE 11, 2026, 1:30 AM

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായി മറ്റൊരു എംപി കൂടി രാജ്യസഭാംഗത്വം രാജിവെച്ചു. പ്രകാശ് ചിക് ബരൈക്ക് ആണ് രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്.

ഇതോടെ രാജിവെച്ച തൃണമൂൽ രാജ്യസഭാ എംപിമാരുടെ എണ്ണം മൂന്നായി. നേരത്തെ, സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ് എന്നിവരാണ് രാജിവെച്ചിരുന്നത്.

പശ്ചിമ ബംഗാളിൽ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് പ്രതിസന്ധി നേരിടുന്നത്.

vachakam
vachakam
vachakam

പാർട്ടിയുടെ ബംഗാളിലെ 80 എംഎൽഎമാരിൽ 60 പേർ വിമത ക്യാമ്പിനൊപ്പമാണ്. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് തൃണമൂൽ പുറത്താക്കിയ ഋതബ്രത ബാനർജി ആണ് വിമത ക്യാമ്പിന് നേതൃത്വം നൽകുന്നത്.

ഋതബ്രത ബാനർജിയെ സംസ്ഥാന പ്രതിപക്ഷ നേതാവായി ഗവർണർ അംഗീകരിച്ചത് തൃണമൂൽ കോൺഗ്രസിന് കനത്ത പ്രഹരമായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam