ഷിംല: ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള 25 വിനോദസഞ്ചാരികളും സുരക്ഷിതരെന്ന് അധികൃതര്‍. സംഘം സുരക്ഷിതരാണെന്നും മറ്റ് ബുദ്ധിമുട്ടുകള്‍ നിലവിലില്ലെന്നും കിനൗര്‍ ജില്ല ഭരണകൂടം അറിയിച്ചു. റോഡ് മാര്‍ഗമുള്ള ഗതാഗതം തടസപ്പെട്ടതാണ് വിനോദസഞ്ചാരികള്‍ കല്‍പയില്‍ കുടുങ്ങാന്‍ കാരണം. റോഡ് വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ച് വരികയാണ്.
ഷിംലയില്‍ എത്തിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. ഉച്ചയോടെ റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ ആകുമെന്ന് അറിയിച്ചതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ ഓഫിസ് അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും മലയാളി സംഘത്തെ ഷിംലയില്‍ എത്തിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
സ്പിറ്റിയില്‍ നിന്ന് കല്‍പയിലേക്ക് എത്തിയ സംഘമാണ് ഷിംലയില്‍ എത്താനാകാതെ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും കാരണമാണ് റോഡ് മാര്‍ഗമുള്ള യാത്ര സാധ്യമല്ലാതായത്. ഓഗസ്റ്റ് 25നാണ് ഇവര്‍ ഡല്‍ഹിയില്‍ നിന്നും യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവ് ഉണ്ടെന്നും തങ്ങളെ ഷിംലയില്‍ എത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും മലയാളികള്‍ ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്