ന്യൂഡല്‍ഹി: ഇന്ത്യയില്‍ 800 കോടി ഡോളറിന്റെ (66,411 കോടി രൂപ) നിക്ഷേപം നടത്താനൊരുങ്ങി ഇസ്രായേല്‍ കമ്പനിയായ ടവര്‍ സെമി കണ്ടക്ടര്‍. ഇതിന് ആവശ്യമായ അനുമതി കമ്പനി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തേടിയിട്ടുണ്ട്. നാനോമീറ്റര്‍ ചിപ്പുകളാണ് കമ്പനി ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങുന്നത്.
മോദി സര്‍ക്കാരിന്റെ പ്രധാന ബിസിനസ് അജണ്ടകളില്‍ ഒന്നാണ് സെമികണ്ടക്ടര്‍. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 2021 ഡിസംബറില്‍ 10 ബില്യണ്‍ ഡോളറിന്റെ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും ടവര്‍ സെമി കണ്ടക്ടര്‍ സിഇഒ റസല്‍ സി എല്‍വാംഗറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നവോര്‍ ഗില്ലനും യോഗത്തില്‍ പങ്കെടുത്തു. അര്‍ദ്ധചാലക മേഖലയില്‍ ഇന്ത്യയും ഇസ്രായേല്‍ കമ്പനിയും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ച് ആ സമയത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്