യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 38 ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം

OCTOBER 21, 2025, 1:08 AM

മുംബൈ: കൊങ്കൺ പാതയിലൂടെ സർവീസ് നടത്തുന്ന 38 ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം വരും.

മൺസൂൺ സമയക്രമം പിൻവലിച്ചതോടെയാണ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുന്നത്.

മൺസൂൺ മഴയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്തായിരുന്നു കൊങ്കൺ പാതയിൽ വേ​ഗനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പുതിയ സമയക്രമം നിലവിൽ വന്നതോടെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വന്നിട്ടുണ്ട്.

vachakam
vachakam
vachakam

മൺസൂൺ കാലത്താണ് കൊങ്കൺ പാതയിൽ റയിൽവെ വേ​ഗനിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ കാലഘട്ടത്തിൽ കൊങ്കൺ പാതയിലൂടെ ട്രെയിനുകൾ മണിക്കൂറിൽ 40-75 കിലോമീറ്റർ വേ​ഗതയിലാകും ഓടുക.

വേ​ഗനിയന്ത്രണം പിൻവലിച്ചതോടെ ഇന്നു മുതൽ കൊങ്കൺ പാതയിലെ ട്രെയിനുകളുടെ വേ​ഗത മണിക്കൂറിൽ 110-120 കിലോമീറ്ററാകും. ജൂൺ 15 വരെ ഇത്തരത്തിൽ ട്രെയിനുകൾ സർവീസ് നടത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam