രോഗം ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകവേ കാർ ലോറിയിലിടിച്ച് കയറി മകനും ബന്ധുക്കൾക്കും ദാരുണാന്ത്യം.മരിച്ച ജോഗീന്ദർ കൗറിൻ്റെ മകൻ കിരാത്ത് (24), അവരുടെ സഹോദരി കൃഷ്ണ (61), സോണിപത്തിൽ നിന്നുള്ള ബന്ധു സച്ചിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
എടിഎസ് ഓഫീസർ ജോഗീന്ദർ കൗറാണ് വ്യാഴാഴ്ച ജയ്പൂരിൽ വെച്ച് വൃക്ക സംബന്ധമായ ആരോഗ്യ പ്രശ്ങ്ങളെ തുടർന്ന് മരിച്ചത്.തുടർന്ന് മൃതദേഹം ജന്മദേശമായ ഹരിയാനയിൽ എത്തിക്കാൻ മകനും ജോഗീന്ദർ കൗറിന്‍റെ സഹോദരിയുമടക്കമുള്ളവർ ജയ്പൂരിലെത്തി മൃതദേഹവുമായി തിരികെ വരുന്നതിനിടെ പുലർച്ചെ 4.30 ഓടെ, 152D ഫ്ലൈഓവറിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. വഴിയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കാറിന്‍റെ വിൻഡോ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
