വോട്ടർമാർക്ക് നൽകാൻ ബാഗിൽ പണം കൊണ്ടുവന്നു:നഡ്ഡക്കെതിരെ ഗുരുതര ആരോപണവുമായി തേജസ്വി

APRIL 25, 2024, 10:53 AM

പട്ന: വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ശ്രമിച്ചുവെന്ന ഗുരുതര ആരോപണം ഉയർത്തി ആർജെഡി നേതാവ് തേജസ്വി യാദവ്.രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിഹാറിൽ എത്തിയപ്പോൾ പണം അടങ്ങിയ അഞ്ച് ബാഗുകൾ അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നുവെന്നാണ് തേജസ്വി ആരോപിക്കുന്നത്. ഈ ബാഗുകൾ ഉടൻ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഡൽഹിയിൽ നിന്ന് ബിഹാറിൽ എത്തിയ നഡ്ഡയുടെ പക്കൽ ബാഗുകൾ ഉണ്ടായിരുന്നു.താൻ കള്ളം പറയുകയല്ല, വ്യക്തമായ സൂചനകൾ ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ടെന്നും ഏജൻസികൾ അദ്ദേഹത്തെ സഹായിക്കുകയാണെന്നും തേജസ്വി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി താലിയെകുറിച്ച് നടത്തിയ പരാമർശങ്ങൾക്കും തേജസ്വി യാദവ് മറുപടി നൽകി.ഇന്നത്തെ സ്വർണ്ണത്തിൻ്റെ വില നോക്കൂ, ഇന്ന് സ്ത്രീകൾക്ക് ഒരു മംഗളസൂത്രം പോലും വാങ്ങാൻ കഴിയില്ല എന്നും ഭർത്താവിന്റെ ദീർഘായുസ്സിനായാണ് സ്ത്രീകൾ താലി അണിയുന്നത്. നോട്ട് നിരോധനകാലത്ത് സ്ത്രീകളുടെ താലി പോലും മോദി സർക്കാർ അഹരിച്ചുവെന്നും തേജസ്വി കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

ENGLISH SUMMARY: Thejaswi Yadav Against Jp Nadda



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam