13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു

OCTOBER 23, 2025, 12:44 AM

അമരാവതി: 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലാണ് സംഭവം. തതിക്ക നാരായണ റാവുവാണ് ജീവനൊടുക്കിയത്. 

അതേസമയം ജഗന്നാധഗിരി ഗുരുകുലത്തിലെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇയാൾ അറസ്റ്റിലായത്. കോമാട്ടി ചേരുവിലുള്ള തടാകത്തിൽ ചാടിയാണ് ഇയാൾ മരിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ബുധനാഴ്ച രാത്രി നാരായണ റാവുവിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. രാത്രി ഏകദേശം 10.30ഓടെ തൂണി നഗരത്തിന് പുറത്തുള്ള കോമാട്ടി ചേരുവ് എന്ന സ്ഥലത്തിനടുത്ത് വച്ച് ശുചിമുറിയിൽ പോകാനായി വാഹനം നിർത്തണമെന്ന് ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് വാഹനം നിർത്തിയ ഉടൻ തന്നെ ഇയാൾ തടാകത്തിലേക്ക് ചാടുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിൽ റാവുവിന്റെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെടുത്തു. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam