ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്ത ശിവശക്തി പോയിന്റിന് അന്താരാഷ്ട്ര അംഗീകാരം

MARCH 24, 2024, 8:32 PM

ബെം​ഗളൂരു: ചന്ദ്രനില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാൻഡർ ഇറങ്ങിയ സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് അംഗീകരിച്ച് ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലാൻഡിംഗ് സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് നൽകിയത്. ഐഎയുവിനാണ് ബഹിരാകാശത്തെ വസ്തുക്കളുടെ പേര് ഔദ്യോഗികമായി നിർണയിക്കാനുള്ള അവകാശം. ഐഎയു അംഗീകാരം കിട്ടിയതോടെ ഇനി ശാസ്ത്ര ജേണലുകളിടക്കം ഈ പേര് ഉപയോഗിക്കാനാകും.

ചന്ദ്രയാൻ 3 ഇറങ്ങിയ ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിവശക്തി എന്ന് പേരിട്ടത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 'ശിവ ശക്തി പോയിൻ്റ്' എന്ന പേര് പിൻവലിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

vachakam
vachakam
vachakam

അതേസമയം വിവാദങ്ങളുടെ ആവശ്യമില്ലെന്നായിരുന്നു ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിൻ്റെ പ്രതികരണം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam