‌ടെറ്റനസ്–ഡിഫ്തീരിയ വാക്സീനേഷനു പിന്നാലെ കുഴഞ്ഞുവീണ് 17കാരി; ദാരുണാന്ത്യം

JUNE 26, 2026, 4:36 AM

മഹാരാഷ്ട്ര: ടെറ്റനസ്–ഡിഫ്തീരിയ രോഗങ്ങള്‍ക്കെതിരായ വാക്സീന്‍ എടുത്തതിനു പിന്നാലെ 17കാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാസികില്‍ സംഘടിപ്പിച്ച പ്രതിരോധമരുന്ന് ക്യാംപിലാണ് സംഭവം.

കുട്ടിയുടെ മരണത്തിനു പിന്നാലെ ഈ വാക്സീന്‍ ബാച്ച് വിതരണം നിര്‍ത്തിവച്ച അധികൃതര്‍ വിവിധ തലത്തിലുള്ള അന്വേഷണത്തിനും ഉത്തരവിട്ടു.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. 17കാരിയുടെ മരണത്തിനു പിന്നാലെ നാസിക് മുനിസിപ്പല്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച ക്യാംപില്‍ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നു.

vachakam
vachakam
vachakam

12.40നാണ് പെണ്‍കുട്ടിക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. തൊട്ടടുത്ത നിമിഷം തന്നെ തലകറക്കമനുഭവപ്പെട്ട കുട്ടി പുറകോട്ട് ചായുന്നതും പിന്നാലെ വീണ് മരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ക്യാംപിനോട് ചേര്‍ന്നുള്ള മെഡിക്കല്‍ ഷോപ്പിനു മുന്‍വശത്തുവച്ചാണ് മരണം സംഭവിച്ചത്. വീഴ്ചയില്‍ പെണ്‍കുട്ടിക്ക് തലയ്ക്ക് പരുക്കേറ്റെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

വാക്സിനേഷനാണ് മകളുടെ ജീവന്‍ കവര്‍ന്നതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ഉത്തരവാദികളായവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam