തെലങ്കാന: ടിഎസ് (TS) എന്ന സംസ്ഥാന കോഡില്‍ മാറ്റം വരുത്താനൊരുങ്ങി തെലങ്കാന. ടിഎസിന് പകരം ടിജി (TG) എന്നാക്കാൻ മന്തിസഭാ യോഗത്തില്‍ തീരുമാനിച്ചതായാണ് വിവരം.
ഇത് പ്രകാരം വാഹനങ്ങളുടെ നമ്പർ പ്ലേറ്റില്‍ ഉടൻ തന്നെ മാറ്റം വന്നേക്കും. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വാഗ്ദാനം ചെയ്ത ഈ മാറ്റം നടപ്പാക്കാൻ മുഖ്യമന്ത്രി റേവന്ത് റെഡ്ഢിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ഞായറാഴ്ച തീരുമാനമെടുത്തു.
2014 ല്‍ ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ അന്നത്തെ ഭരണ കക്ഷിയായിരുന്ന ഭാരത് രാഷ്ട്ര സമിതിയാണ് (BRS) ടിഎസ് എന്ന സംസ്ഥാന കോഡിന് രൂപം നല്‍കിയത്.
കവിയായ ആണ്ഡേ ശ്രീയുടെ "ജയ ജയ ഹേ തെലങ്കാന " എന്ന ഗീതത്തെ തെലങ്കാനയുടെ സംസ്ഥാന ഗീതമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഒപ്പം സംസ്ഥാനത്ത് ജാതി സെൻസസ് നടത്താനുള്ള തീരുമാനവും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നത്തിലും മാറ്റങ്ങള്‍ വരുത്താൻ തീരുമാനിച്ചിട്ടുള്ളതായി മന്ത്രിയായ പൊങ്കുലേറ്റി ശ്രീനിവാസ് റെഡ്ഢിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്