പറ്റ്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഇന്ത്യ സഖ്യത്തിന് വീണ്ടും അപ്രതീക്ഷിത അടി, തേജ്വസി യാദവ് പിന്നില്‍.
വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ മുന്നേറിക്കൊണ്ടിരുന്ന മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് ഇപ്പോൾ പിന്നിലാണ്.
ബിജെപിയുടെ സതീഷ് കുമാറാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് മൂന്നര മണിക്കൂർ പിന്നിടുമ്പോൾ തേജസ്വി 3,000 വോട്ടുകൾക്ക് പിന്നിലാണ്.
യാദവ് കുടുംബത്തിന്‍റെ കുത്തക മണ്ഡലമായ രാഘവ്പൂരിൽ ആര്‍ജെഡിക്ക് കാലിടറുന്ന കാഴ്ചയാണ് കാണുന്നത്. ഹാട്രിക് വിജയം തേടിയാണ് ഇത്തവണ തേജസ്വി മത്സരത്തിനിറങ്ങിയത് എന്നാല്‍, അപ്രതീക്ഷിത തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ്. ബിഹാറില്‍ എൻഡിഎ സഖ്യം വിജയം ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനമാകെ കനത്ത തിരിച്ചടി നേരിടുമ്പോൾ തേജസ്വി കൂടെ പിന്നിലായത് പ്രതിപക്ഷത്തിൽ കനത്ത ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്.
തേജസ്വി യാദവിന്റെ പിതാവും ആർജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവും അമ്മ റാബ്‍റി ദേവിയും വിജയിച്ച സീറ്റാണിത്. 2015 മുതൽ തേജസ്വി ഈ സീറ്റിനെ പ്രതിനിധീകരിക്കുന്നു. 2020 ലെ തെരഞ്ഞെടുപ്പിൽ 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഇവിടെ നിന്നും ജയിച്ചത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
