യെദ്യൂരപ്പയ്‌ക്ക് ആശ്വാസം; പോക്സോ കേസിൽ വിചാരണയ്ക്ക് സുപ്രീം കോടതി സ്റ്റേ

DECEMBER 2, 2025, 3:43 AM

ഡൽഹി: കർണാടക മുൻ മുഖ്യമന്ത്രിയും ബെജപി നേതാവുമായ ബി. എസ്. യെദ്യൂരപ്പയ്‌ക്കെതിരായ പോക്സോ കേസിൽ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു.

കേസ് റദ്ദാക്കാൻ വിസമ്മതിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ യെഡിയൂരപ്പ സമർപ്പിച്ച പ്രത്യേക അവധി ഹർജി പരിഗണിച്ചാണ് നടപടി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

vachakam
vachakam
vachakam

2024 മാർച്ചിൽ യെദ്യൂരപ്പയുടെ വസതിയിൽ നടന്ന ഒരു മീറ്റിംഗിനിടെ തന്റെ പ്രായപൂർത്തിയാകാത്ത മകളെ അനുചിതമായി സ്പർശിച്ചുവെന്ന് ആരോപിച്ച് ഒരു സ്ത്രീ നൽകിയ പരാതിയിലാണ് കേസ്.

പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു നഗരത്തിലെ സദാശിവനഗര്‍ പൊലീസ് യെദ്യൂരപ്പയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam