നോട്ട വോട്ടുകളുടെ നിയമസാധുത പരിശോധിക്കാൻ സുപ്രീം കോടതി

AUGUST 8, 2025, 10:39 PM

ന്യൂഡൽഹി: നോട്ട വോട്ടുകളുടെ നിയമസാധുത പരിശോധിക്കുന്നത് സുപ്രീം കോടതി പരിഗണിക്കുന്നു. എതിരാളികളില്ലാതെ ഒരാൾ മാത്രം പത്രിക നൽകുകയും വിജയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നോട്ട വോട്ടുകൾ പരിഗണിക്കണോയെന്നാണ് ആലോചന. 

സർക്കാരിതര സംഘടനകളായ  സെന്റർ ഫോർ ലീഗൽ പോളിസി, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്നിവയുടെ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഈ വിലയിരുത്തൽ നടത്തിയത്.

എതിരാളികളില്ലാതെ സ്ഥാനാർത്ഥികളുടെ ഏകപക്ഷീയമായ വിജയം ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 53(2) ന്റെ ലംഘനമാണെന്ന് രണ്ട് സംഘടനകളുടെയും ഹർജികൾ ചൂണ്ടിക്കാണിക്കുന്നു.

vachakam
vachakam
vachakam

‘വോട്ടർമാർ പ്രത്യക്ഷമായ പ്രകടിപ്പിക്കാത്ത ജനവിധി പാലിക്കപ്പെടണം. ഒരു സ്ഥാനാർത്ഥി മാത്രമേയുള്ളൂവെങ്കിൽ അദ്ദേഹത്തോട് താത്പര്യമില്ലാത്തവർക്ക് വോട്ട് ചെയ്യണമല്ലോ. അതിനാൽ തന്നെ ഇത് വളരെ പ്രധാനപ്പെട്ടതാണെന്ന് കരുതുന്നു,’ – ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ, എൻ കോടീശ്വർ സിങ് എന്നിവരുൾപ്പെട്ട സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam