ഹൈദരാബാദ്: പരീക്ഷയിൽ നിന്ന് വിലക്കിയതിൽ മനംനൊന്ത് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി.തെലങ്കാനയിലെ അദിലാബാദ് ജില്ലയിലാണ് സംഭവം.
ശിവകുമാർ എന്ന വിദ്യാർത്ഥിയാണ് സത്നാല അണക്കെട്ടിൽ ചാടി ആത്മഹത്യ ചെയ്തത്. ശിവകുമാറിൻ്റെ മൃതദേഹം അണക്കെട്ടിൽ നിന്ന് കണ്ടെടുത്തു.
ശിവകുമാർ ചാടിയതായി കരുതുന്ന സ്ഥലത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കുറിപ്പിനൊപ്പം ശിവകുമാറിൻ്റെ വാച്ചും പഴ്സും മറ്റ് സാധനങ്ങളും കണ്ടെടുത്തു. പേഴ്സിൽ ശിവകുമാറിൻ്റെയും അച്ഛൻ്റെയും ഫോട്ടോയുണ്ട്.
'അച്ഛാ, സോറി, എന്നോട് ക്ഷമിക്കണം. ഈ മാനസ്സികാഘാതം എനിക്ക് താങ്ങാനാകുന്നില്ല. അച്ഛൻ എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. പക്ഷേ ഒന്നും തിരിച്ച് നൽകാൻ എനിക്ക് കഴിയുന്നില്ല. എനിക്ക് ഇത്രയും വേദന തോന്നിയ മറ്റൊരു സന്ദർഭം ഉണ്ടായിട്ടില്ല. എനിക്ക് ഇതാദ്യമായി പരീക്ഷയെഴുതാൻ പറ്റിയില്ല. എനിക്ക് വല്ലാതെ വിഷമം തോനുന്നു'; ആത്മഹത്യാക്കുറിപ്പിൽ ശിവകുമാർ എഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്