ചെന്നൈ: തമിഴ്നാട് രാമനാഥപുരത്തെ സർക്കാർ സാമൂഹ്യ നീതി ഹോസ്റ്റലിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ട്. ദളിത് വിദ്യാർത്ഥിയെയാണ് നാല് വിദ്യാർതഥികൾ ക്രൂരമായി മർദ്ദിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മധുര സ്വദേശിയായ ഏഴാം ക്ലാസ്സുകാരനെയാണ് പ്ലസ് ടുവിൽ പഠിക്കുന്ന നാല് പേർ ചേർന്ന് മർദ്ദിച്ചത്. കുട്ടി കരഞ്ഞപേക്ഷിച്ചിട്ടും തുടർച്ചയായി മുഖത്തടിക്കുന്നത് അടക്കം ദൃശ്യങ്ങളിൽ കാണാം.
അതേസമയം ബുക്ക് കീറിയതിന്‍റെ ദേഷ്യത്തിൽ ആക്രമിച്ചതെന്നാണ് സീനിയർ വിദ്യാർത്ഥികളുടെ മൊഴി. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ 4 വിദ്യാർത്ഥികളെയും ജില്ലാ കളക്ടർ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. നാളെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഹോസ്റ്റൽ സന്ദർശിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
