ലഡാക്കിന് സംസ്ഥാന പദവി: ലേയിലെ തെരുവില്‍ പ്രതിഷേധ റാലികളുമായി ജനങ്ങള്‍

FEBRUARY 4, 2024, 2:05 PM

ന്യൂഡല്‍ഹി: ലഡാക്കില്‍ സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധം. ലേ ജില്ലയിലാണ് ജനങ്ങള്‍ റാലികളുമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ഇവിടെ കടകള്‍ അടക്കമുള്ളവ അടച്ചിട്ടിരിക്കുകയാണ്. നാല് ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. അതില്‍ ലഡാക്കിന് സംസ്ഥാന പദവി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ഭരണഘടനയുടെ ആറാം അനുച്ഛേദത്തില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തി ആദിവാസി സംസ്ഥാന പദവി നല്‍കണമെന്നും ആവശ്യമുണ്ട്. ലഡാക്കുകാര്‍ക്ക് തൊഴിലില്‍ സംവരണം. ലേയ്ക്കും കാര്‍ഗിലിനും ഓരോ പാര്‍ലമെന്റ് സീറ്റ് എന്നിവയാണ് ആവശ്യപ്പെടുന്നത്.

അതേസമയം വലിയ ജനക്കൂട്ടം തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്ലക്കാര്‍ഡുകളും കൈയ്യിലേന്തി ആവശ്യങ്ങള്‍ ഉറക്കെ വിളിച്ച് പറഞ്ഞാണ് പ്രതിഷേധം. ലെ അപെക്സ് ബോഡിയാണ് മേഖലയില്‍ കടകള്‍ അ ടക്കം അടച്ചിടാന്‍ തീരുമാനിച്ചത്.

ബന്ദിന് സമാനമായ സാഹചര്യമാണ് ലേയിലുള്ളത്. എല്‍എബിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്നാണ് പൂര്‍ണമായ അടച്ചിടലിന് ആഹ്വാനം ചെയ്തത്. ജനുവരി 23 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിലും ലഡാക്കിന് സംസ്ഥാന പദവിയും ആറാം അനുച്ഛേദ പ്രകാരം പ്രത്യേക പദവിയുമാണ് ആവ്യപ്പെട്ടിരുന്നത്.

ജമ്മു കാശ്മീര്‍ റീഓര്‍ഗനൈസേഷന്‍ ആക്ട് ഭേദഗതി ചെയ്ത് ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നാണ് പ്രതിനിധികള്‍ കേന്ദ്രത്തിനോട് ആശ്യപ്പെട്ടത്. ഇതിനായി ബില്ലിന്റെ കരട് രേഖയും ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ലഡാക്ക് കേന്ദ്ര ഭരണപ്രദേശമായത് മുതല്‍ ലെ അപെക്സ് ബോഡിയും, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്ന് സംസ്ഥാന പദവിക്കായി ആവശ്യപ്പെടുന്നുണ്ട്.

ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ഞങ്ങളുടെ അധികാരമെല്ലാം ദുര്‍ബലമായിരിക്കുകയാണെന്നും ഇവരുടെ അഭിഭാഷകനായ ഹാജി ഗുലാം മുസ്തഫ പറഞ്ഞു. ജമ്മു കാശ്മീരിന്റെ ഭാഗമായിരുന്നപ്പോള്‍ തങ്ങള്‍ക്ക് നിയമസഭയില്‍ നാല് അംഗങ്ങളുണ്ടായിരുന്നു. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ രണ്ട് അംഗങ്ങളുണ്ടായിരുന്നു. ഇന്ന് നിയമസഭയില്‍ യാതൊരു പ്രാതിനിധ്യവും ഇല്ലെന്നും മുസ്തഫ ചൂണ്ടിക്കാണിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam