ലേ: ലഡാക്കിലെ പ്രക്ഷോഭത്തിന് പിന്നാലെ തന്നെ വേട്ടയാടുന്നുവെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്. സോനം വാങ്ചുകിന്റെ സന്നദ്ധ സംഘടനയ്ക്കുള്ള വിദേശ ഫണ്ട് കേന്ദ്ര സർക്കാർ നിർത്തലാക്കിയെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിദേശത്തുനിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്നും സിബിഐയുടെയും ഐടി വകുപ്പിന്റെയും നോട്ടീസ് ലഭിച്ചതായും സോനം വാങ്ചുക് വ്യക്തമാക്കി. കുറ്റങ്ങൾ എല്ലാം തന്റെ മേൽ ചുമത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സോനം വാങ്ചുക്കിന്റെ സ്റ്റുഡന്റ്സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് എന്ന എൻജിഒയ്ക്കുള്ള വിദേശ ഫണ്ട് തടയുന്നുവെന്നും ഇതിനായുള്ള എഫ്‌സിആർഎ ലൈസൻസ് റദ്ദാക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ തനിക്ക് വിദേശ ഫണ്ട് ലഭിക്കാറില്ലെന്നാണ് ഇപ്പോൾ സോനം വ്യക്തമാക്കിയത്.
ലേയിലെ പ്രതിഷേധത്തിന് തൊട്ടടുത്ത ദിവസം എന്റെ പേര് ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിറക്കി. നിങ്ങളുടെ സ്ഥാപനത്തിന് എഫ്‌സിആർഎ ഇല്ലാതിരുന്നപ്പോഴും നിങ്ങൾ വിദേശ ഫണ്ട് സ്വീകരിച്ചെന്ന് അതിൽ പറയുന്നു.
ഞങ്ങൾക്ക് വിദേശ ഫണ്ട് ആവശ്യമില്ലാത്തതിനാൽ തന്നെ ഞങ്ങൾക്ക് എഫ്‌സിആർഎ ലഭിച്ചിട്ടില്ല. നമ്മുടെ പാസീവ് സോളാർ ഹീറ്റഡ് ബിൽഡിങ് അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോകാൻ ഐക്യരാഷ്ട്ര സഭ ആഗ്രഹിച്ചു. ഇതിന് വേണ്ടി അവർ ഞങ്ങൾക്ക് ഫീസ് നൽകി. നമ്മുടെ കൃത്രിമ ഹിമാനികളെ കുറിച്ചുള്ള അറിവ് പറഞ്ഞ് കൊടുക്കുന്നതിന് സ്വിറ്റ്‌സർലാൻഡിൽ നിന്നും ഇറ്റലിയിലെ ഓർഗനൈസേഷനുകളിൽ നിന്നും ടാക്‌സ് ഉൾപ്പെട്ട ഫീസ് നമുക്ക് ലഭിച്ചിരുന്നു അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
