ലൈംഗികതയെ വളച്ചൊടിക്കുന്നു; പോണോ​ഗ്രാഫിക് വീഡിയോകൾ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതിയിൽ ഹ‍‍ര്‍ജി

MARCH 5, 2024, 9:14 AM

ഡൽഹി: ഇൻറർനെറ്റിലെ അശ്ലീല വീഡിയോകൾ നിയന്ത്രിക്കാൻ സുപ്രീം കോടതിയിൽ ഹർജി. പീഡിയാട്രിക് സർജൻ സഞ്ജയ് കുൽശ്രേഷ്ഠയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.

ലൈംഗിക കുറ്റകൃത്യങ്ങൾ വർധിക്കാൻ പോണോഗ്രാഫിക് വീഡിയോകൾ കാരണമാകുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. 

ഇൻറർനെറ്റിലെ അശ്ലീലം സ്വാഭാവിക ലൈംഗികതയെ വളച്ചൊടിക്കുക മാത്രമല്ല പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ വർദ്ധനവിന് കാരണമാവുകയും ചെയ്യുന്നുവെന്ന് ഹർജിയിൽ പറയുന്നു.

vachakam
vachakam
vachakam

വർദ്ധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിന് ഇൻഫർമേഷൻ ടെക്‌നോളജി നിയമപ്രകാരമുള്ള അധികാരം വിനിയോഗിക്കാൻ സുപ്രീം കോടതിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam