നാഗ്പൂർ: മഹാരാഷ്ട്രയിൽ നിന്ന് യുഎഇയിലേക്ക് ഉള്ളി കടത്താൻ ശ്രമിച്ച മൂന്ന് പേരെ കസ്റ്റംസ് പിടികൂടി. ഇവരിൽ നിന്ന് അൻപത് ലക്ഷം രൂപയുടെ ഉള്ളി പിടിച്ചെടുത്തു.
രണ്ട് കയറ്റുമതി-ഇറക്കുമതി സ്ഥാപനങ്ങളുടെ ഉടമകളും ഒരു കസ്റ്റംസ് ബ്രോക്കറുമാണ് ഉള്ളി കടത്താൻ ശ്രമിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂർ കസ്റ്റംസ് 82,930 കിലോ ഉള്ളി കടത്തിയതിന് മൂന്ന് പേർക്കെതിരെയും കേസെടുത്തു.
ഇന്ത്യൻ വിപണിയിൽ 50 ലക്ഷം രൂപ വരുന്ന ഉള്ളി റഫ്രജറേറ്റഡ് കണ്ടെയ്നറില്‍ ഒളിപ്പിച്ച് തക്കാളികള്‍ക്കിടയിലാണ് കടത്താൻ ശ്രമിച്ചത്.
നാല് കണ്ടെയ്‌നറുകളിലായി 82,930 കിലോ ഉള്ളിയാണ് കണ്ടെത്തിയത്. നാഗ്പൂർ സോണിലെ കസ്റ്റംസ് ചീഫ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഈ നടപടി.
അതേസമയം, 120 ലക്ഷം രൂപ വിലമതിക്കുന്ന വലിയ ഉള്ളി കസ്റ്റംസ് ഡിപ്പാർട്ട്മെന്‍റ് കഴിഞ്ഞ 15നും പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ ഇതുവരെ അറസ്റ്റുകള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്