ലഖ്‌നൗ: അമേഠിയിൽ മത്സരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശില്‍ എത്തിയ പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.
2019ല്‍ രാഹുല്‍ അമേഠിയെ കൈവിട്ടു. ഇപ്പോള്‍ രാഹുലിനെ അമേഠി കൈയൊഴിഞ്ഞു. ആത്മവിശ്വാസമുണ്ടെങ്കില്‍ വയനാട്ടിലേക്ക് പോകാതെ അമേഠിയില്‍ നിന്ന് ജനവിധി തേടാന്‍ തയ്യാറാകണം മന്ത്രി കൂട്ടിച്ചേര്‍ത്തു.
2019ലെ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിയായ രാഹുല്‍ 55,000 വോട്ടിനാണ് സ്മൃതി ഇറാനിയോട് പരായപ്പെട്ടത്. 80 സീറ്റുള്ള സംസ്ഥാനത്ത് ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. റായ് ബറേലിയില്‍ മാത്രം. അതേസമയം വയനാട്ടില്‍ രാഹുലിന്റെ വിജയം വന്‍ ഭൂരിപക്ഷത്തിലായിരുന്നു.
ഇത്തവണ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നതോടെ റായ്ബറേലിയില്‍ പുതിയ ആളാവും മത്സരംഗത്തുണ്ടാവുക. അമേഠി തിരിച്ചുപിടിക്കാൻ രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ പ്രതികരിക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറായിട്ടില്ല. അവിടെ മത്സരിക്കണമോയെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്ന് പാർട്ടി നേതാവ് ജയറാം രമേശ് പറഞ്ഞു.
രാഹുല്‍ ഗാന്ധി മൂന്ന് തവണ അമേഠിയില്‍ നിന്ന് എംപിയായിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് രാജീവ് ഗാന്ധിയും അമേഠിയില്‍ നിന്ന് മത്സരിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത് വളരെ പ്രധാനപ്പെട്ട മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്