ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെയും കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെയും 10 വർഷത്തെ ഭരണത്തെ താരതമ്യം ചെയ്യുന്ന ചർച്ചയിൽ പങ്കെടുക്കാനാണ് വെല്ലുവിളി.
ചർച്ചയ്ക്കുള്ള സ്ഥലം രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുക്കാമെന്നും സ്മൃതി ഇറാനി പറഞ്ഞു. നാഗ്പൂരിൽ നടന്ന 'നമോ യുവ മഹാസമ്മേളനം' പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
"എൻ്റെ ശബ്ദം രാഹുൽ ഗാന്ധിയിലേക്ക് എത്തുകയാണെങ്കിൽ, അദ്ദേഹം തുറന്ന ചെവിയോടെ കേൾക്കണം, 10 വർഷത്തെ ഭരണത്തെക്കുറിച്ച് ചർച്ച നടക്കട്ടെ. സ്ഥലം നിങ്ങൾ തിരെഞ്ഞെടുത്തുകൊള്ളു, ബിജെപിയെ പ്രതിനിധീകരിക്കാൻ ഞങ്ങൾ ഒരു പ്രവർത്തകനെ തിരഞ്ഞെടുക്കും.
യുവമോർച്ചയുടെ ഒരു സാധാരണ പ്രവർത്തകൻ രാഹുൽ ഗാന്ധിക്ക് മുന്നിൽ സംസാരിക്കാൻ തുടങ്ങിയാലും അദ്ദേഹത്തിന് സംസാരിക്കാനുള്ള ശക്തി നഷ്ടപ്പെടുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു'' -അവർ പറഞ്ഞു.
അതേസമയം പാവപ്പെട്ടവർക്ക് ബാങ്ക് അക്കൗണ്ട്, വീടുകളിൽ കക്കൂസ്, 80 കോടി പൗരന്മാർക്ക് സൗജന്യ റേഷൻ, സ്ത്രീകൾക്ക് 33 ശതമാനം സംവരണം തുടങ്ങിയ ക്ഷേമ നടപടികൾ സ്വീകരിച്ചതിന് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ ഇറാനി പ്രശംസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്