ഐപിഎല്‍ ഫൈനലിനു പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയക്ക്. ഫൈനല്‍ മത്സരത്തിനു ശേഷം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിന്നും ഹോട്ടലിലേക്ക് താരങ്ങളുമായി മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.
ബസിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുക കണ്ട ഉടന്‍ തന്നെ താരങ്ങളെ ബസില്‍ നിന്ന് സുരക്ഷിതമായി മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന് കളിക്കാര്‍ ഒരു മണിക്കൂറോളം വഴിയരികില്‍ കാത്തു നില്‍ക്കേണ്ടി വന്നു.
ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് (RCB) അഞ്ച് വിക്കറ്റിന് തോറ്റതിന് തൊട്ടുപിന്നാലെ ഉണ്ടായ ഈ സംഭവം ടീമിന് ഇരട്ടി പ്രഹരമായി.തുടർച്ചയായ മത്സരങ്ങളും യാത്രകളും സമ്മാനിച്ച കടുത്ത ക്ഷീണമാണ് ഫൈനലിലെ ഗുജറാത്തിന്റെ മോശം പ്രകടനത്തിന് കാരണമെന്ന രീതിയിൽ ചർച്ചകൾ ഉയർന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
