മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം. ഇന്നലെ ശിൽപയുടെ വീട് സന്ദർശിച്ച് നാലര മണിക്കൂർ ചോദ്യം ചെയ്ത മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ സംഘം നിരവധി തെളിവുകൾ ശേഖരിച്ചു.
കൂടുതൽ കൃത്യതയ്ക്കായി വരും ദിവസങ്ങളിൽ കൂടുതൽ ബോളിവുഡ് നടിമാരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. നടിമാരായ നേഹ ദൂപിയ, ബിപാഷ ബസു തുടങ്ങിയവരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യുമെന്നാണ് സൂചന
ശിൽപയും രാജും ചേർന്ന് തന്നെ 60 കോടിയിലധികം രൂപ തട്ടിപ്പ് നടത്താൻ ഗൂഢാലോചന നടത്തിയെന്ന് വ്യവസായി ദീപക് കോത്താരി പരാതി നൽകിയിരുന്നു.
മുംബൈ ആസ്ഥാനമായുള്ള വ്യവസായി ദീപക് കോത്താരി ഈ വര്‍ഷം ആഗസ്റ്റ് 14നാണ് ജുഹു പോലീസില്‍ പരാതി നല്‍കുന്നത്. 2015-നും 2023-നും ഇടയിൽ ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന പണം വാങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ച് തട്ടിപ്പു നടത്തിയെന്നും പണം തിരികെ ചോദിച്ചപ്പോള്‍ നല്‍കുന്നില്ലെന്നുമായിരുന്നു പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്