ഡൽഹി: അമേരിക്കയിലെ ഗ്രീൻ കാർഡ് നടപടികളുമായി ബന്ധപ്പെട്ട് പ്രമുഖ ഐടി കമ്പനികൾക്കെതിരെ നിയന്ത്രണം ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ പ്രൊഫഷണലുകൾക്കിടയിൽ ആശങ്ക ഉയർത്തുന്നു. ടാറ്റ, വിപ്രോ, ഇൻഫോസിസ്, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെയുള്ള കമ്പനികളെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (പിഇആർഎം) നടപടികളിൽനിന്ന് വിലക്കിയെന്നാണ് പുറത്തുവന്ന വിവരം. നടപടി സ്ഥിരീകരിക്കപ്പെട്ടാൽ അമേരിക്കയിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യൻ ജീവനക്കാരുടെ സ്ഥിരതാമസത്തിനുള്ള പദ്ധതികളെ ഇത് ബാധിച്ചേക്കാം എന്നാണ് ഉയരുന്ന ആശങ്ക.
അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങൾ വിദേശ തൊഴിലാളികൾക്ക് നഷ്ടപ്പെടുന്നുവെന്ന ആരോപണമാണ് നടപടിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനായി കുടിയേറ്റ സംവിധാനങ്ങൾ കമ്പനികൾ ദുരുപയോഗം ചെയ്തതായും ഭരണകൂടം ആരോപിക്കുന്നുണ്ട്. അഡോബി, കോഗ്നിസന്റ്, എച്ച്‌സിഎൽ, ക്യാപ്‌ജെമിനി തുടങ്ങിയ കമ്പനികളുടെ പേരുകളും നടപടിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
