ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്ററിൽ മഹാത്മ ഗാന്ധിക്ക് മുകളിൽ സവർക്കറുടെ ചിത്രം ഉപയോഗിച്ച സംഭവം വിവാദത്തിൽ. സ്വാതന്ത്ര്യദിന പോസ്റ്ററിനെതിരെ വിമർശനവുമായി കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.
'സ്വാതന്ത്ര്യം അവരുടെ പോരാട്ടമായിരുന്നു. ഭാവിക്ക് രൂപം നൽകുക നമ്മുടെ ലക്ഷ്യമാണെന്ന് പോസ്റ്ററിൽ പറയുന്നുണ്ട്. ഇതിനെതിരെയുൾപ്പടെ വലിയ വിമർശനമാണ് ഉയരുന്നത്.
'രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ നമുക്ക് ഒരു കാര്യം സ്മരിക്കാം. ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും സ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കാം. എങ്കിൽ മാത്രമേ അത് കൂടുതൽ കരുത്താർജിക്കൂ. സ്വാതന്ത്ര്യദിനാശംസകൾ'- എന്നു പറഞ്ഞാണ് പെട്രോളിയം മന്ത്രാലയം പോസ്റ്റർ പങ്കുവച്ചത്.
പോസ്റ്ററിൽ ഏറ്റവും മുകളിലാണ് സവർക്കറുടെ ചിത്രം. അതിന് താഴെ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് എന്നിവരാണുള്ളത്. പെട്രോളിയം മന്ത്രാലയത്തിന്റെ നടപടി മുഴുവൻ സ്വാതന്ത്ര്യ സമരസേനാനികളെയും അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് തുറന്നടിച്ചു. ആരായിരുന്നു സവർക്കറെന്നും കോൺഗ്രസ് ചോദിച്ചു.
ബ്രിട്ടീഷുകാരുടെ പെൻഷൻ പറ്റിയ വഞ്ചകനാണ് സവർക്കറെന്നും ഗാന്ധിവധത്തിലെ ഗൂഢാലോചനയിൽ സവർക്കർക്ക് പങ്കുണ്ടെന്നും പങ്കും കോൺഗ്രസ് ചൂണ്ടിക്കാട്ടി. എങ്ങനെയാണ് മഹാത്മഗാന്ധിക്ക് മുകളിൽ സവർക്കറുടെ ചിത്രം വച്ചതെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്