നിയമ പോരാട്ടവുമായി സമീർ വാങ്കഡെ; ആര്യൻ ഖാന്റെ നെറ്റ്ഫ്ലിക്സ് ഷോയ്ക്കെതിരെ മാനനഷ്ടക്കേസ്

SEPTEMBER 25, 2025, 7:46 AM

ഡൽഹി: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത നെറ്റ്ഫ്ളിക്‌സ് സീരീസ് ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മുന്‍ നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്ക്‌ഡേ. സീരിസില്‍ തന്നെ മോശമായി ചിത്രീകരിച്ചു എന്ന് കാണിച്ചാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

സീരീസിന്റെ നിര്‍മാതാക്കളായ ഷാരൂഖ് ഖാനും റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിനുമെതിരെ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജമായി വീഡിയോ ചിത്രീകരിച്ചുവെന്നാണ് സമീര്‍ വാങ്ക്‌ഡേയുടെ ആരോപണം.

ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമാണ് ബാഡ്‌സ് ഓഫ് ബോളിവുഡ്. നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ സീരിസിന്റെ ആദ്യ എപ്പിസോഡില്‍ മുന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനായ സമീര്‍ വാങ്ക്‌ഡേയുമായി രൂപസാദൃശ്യമുള്ളയാളെ കാണിക്കുന്നുണ്ട്.

vachakam
vachakam
vachakam

2002 ല്‍ മുംബൈ ക്രൂയിസ് ലഹരി കേസില്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത് സമീര്‍ വാങ്ക്‌ഡേ ആയിരുന്നു. ആര്യന്റെ അറസ്റ്റിനു പിന്നാലെ വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് വാങ്ക്‌ഡേ. കോര്‍ഡിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നിന്നാണ് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ആര്യന്‍ ഖാനെ പിന്നീട് കോടതി കുറ്റവിമുക്തനാക്കി.

കേസില്‍ നിന്ന് ആര്യന്‍ ഖാനെ ഒഴിവാക്കാന്‍ ഷാരൂഖ് ഖാനില്‍ നിന്ന് കോടികള്‍ പ്രതിഫലമായി ആവശ്യപ്പെട്ടെന്ന് സമീര്‍ വാങ്ക്‌ഡേയ്‌ക്കെതിരെ പിന്നീട് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നാര്‍ക്കോട്ടിക് ബ്യൂറോ സോണല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വാങ്ക്‌ഡേയെ നീക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam