75 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10000 രൂപ വീതം; മുഖ്യമന്ത്രി മഹിളാ റോസ്‌ഗർ പദ്ധതിയുമായി ബിഹാർ

SEPTEMBER 25, 2025, 10:07 PM

പറ്റ്ന: ബിഹാറിൽ സ്ത്രീകളുടെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള 'മുഖ്യമന്ത്രി മഹിളാ റോസ്‌ഗർ' പദ്ധതി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. കുടുംബത്തിലെ ഒരു സ്ത്രീയ്ക്ക് സ്വയംതൊഴിൽ തുടങ്ങാനായി 10,000 രൂപ നേരിട്ട് ലഭിക്കുന്നതാണ് പദ്ധതി.

75 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയിലൂടെ 10,000 രൂപ വീതം ലഭിക്കും. 7500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സ്വയം തൊഴിൽ വിജയിച്ചാൽ പിന്നീടുള്ള ഘട്ടങ്ങളിൽ രണ്ട് ലക്ഷം രൂപ വരെ സഹായം ലഭിക്കും.

vachakam
vachakam
vachakam

സ്വയംതൊഴിലിലൂടെ വനിതാ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് സർക്കാർ വിശദീകരിച്ചു. സ്ത്രീകൾക്ക് സ്വയം തൊഴിൽ ആരംഭിക്കാൻ അവസരമൊരുക്കി അതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക ശാക്തീകരണവുമാണ് ലക്ഷ്യമിടുന്നത്.

ചെറുകിട സംരംഭങ്ങൾക്കായി ഈ സാമ്പത്തിക സഹായം ഉപയോഗിക്കാം. കൃഷി, മൃഗസംരക്ഷണം, കരകൗശല വസ്തുക്കൾ, തയ്യൽ, നെയ്ത്ത് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam