ദില്ലി : ബംഗാൾ ഗവർണർ സി.വി ആനന്ദബോസിന് മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗതിയാകുമെന്ന് കോൺഗ്രസ്.
അപ്രതീക്ഷിതമായാണ് സിവി ആനന്ദബോസ് ബംഗാൾ ഗവർണർ സ്ഥാനം രാജിവെച്ചത്. ആരോഗ്യപരമായ കാരണങ്ങളാലെന്നാണ് ബിജെപി ബംഗാൾ നേതൃത്വം നൽകുന്ന വിശദീകരണം.
സമാനമായ രീതിയിൽ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധൻകറും രാജിവെച്ചത്.
മോദി എക്കോസിസ്റ്റത്തിൻ്റെ ഭാഗമാണ് പകരക്കാരനായെത്തുന്ന ആർ എൻ രവിയെന്നും കൈയിലിരുപ്പ് വിനയാകാനാണ് സാധ്യതയുണ്ടെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ കുറിച്ചു. ആർ എൻ രവിയെ പ്രവർത്തന ശൈലി കാരണം അദ്ദേഹത്തെ നാഗാലാൻഡിൽ നിന്ന് മാറ്റേണ്ടിവന്നു.
അദ്ദേഹം തമിഴ്‌നാട്ടിലേക്ക് മാറി, അവിടെ അദ്ദേഹം പരാജയമായിരുന്നു. ഇപ്പോൾ അദ്ദേഹത്തെ പശ്ചിമ ബംഗാളിലേക്ക് മാറ്റി, അവിടെ അദ്ദേഹം ശല്യമാകുമെന്ന് ഉറപ്പാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പിഎൻബി അക്കൗണ്ടുകൾ കൂട്ടത്തോടെ പൂട്ടുന്നു; നിങ്ങളുടെ പേരും പട്ടികയിലുണ്ടോ? കാരണങ്ങൾ വിശദീകരിച്ച് ബാങ്ക്
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും 2031-ൽ ലോകത്തെ മൂന്നാമത്തെ ശക്തിയാകും
വേനൽച്ചൂടിനിടെ ആശ്വാസമായി മഴയെത്തുന്നു; വടക്കേ ഇന്ത്യയിൽ കാലാവസ്ഥ മാറുന്നു, വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രതാ
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു