ബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവ്

JUNE 3, 2026, 8:10 AM

കൊൽക്കത്ത: പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച് സ്പീക്കർ.തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച് 60ഓളം എംഎൽഎമാർ ഒപ്പിട്ട കത്ത് സ്പീക്കർക്ക് സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. 

ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമത എംഎൽഎ സന്ദീപൻ സാഹയും മറ്റു വിമതരും ചേർന്നാണ് സ്പീക്കറെ നേരിൽ കണ്ട് എംഎൽഎമാരുടെ പിന്തുണാ കത്തുകൾ കൈമാറിയത്. പുതിയ നേതൃസംഘത്തെയും അവർ നിർദേശിച്ചിട്ടുണ്ട്.

ഇതനുസരിച്ച് ഋതബ്രത ബാനർജി നിയമസഭാ കക്ഷി നേതാവാകും. ജാവേദ് ഖാൻ, സന്ദീപൻ സാഹ, ശ്യൂളി സാഹ എന്നിവർ ഉപനേതാക്കളാകും. എംഎൽഎ അഖ്റുസമാൻ ചീഫ് വിപ്പും ആകും.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam