ഡൽഹിയിലെ ട്രാഫിക്കിനെ എഐക്ക് പോലും തോൽപ്പിക്കാനാവില്ല"; ഋഷി സുനക്

FEBRUARY 19, 2026, 10:09 PM

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) ലോകത്തെ പല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിഞ്ഞേക്കും, എന്നാൽ ഡൽഹിയിലെ ട്രാഫിക് കുരുക്കിന് മുന്നിൽ എഐയും തോറ്റുപോകുമെന്ന് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഋഷി സുനക്. 

ഡൽഹിയിൽ നടന്ന എഐ ഇംപാക്ട് സമ്മിറ്റിൽ  പങ്കെടുക്കാൻ വൈകിയെത്തിയ അദ്ദേഹം സദസ്സിനോട് ക്ഷമ ചോദിച്ചുകൊണ്ടാണ് നർമ്മം കലർന്ന ഈ പരാമർശം നടത്തിയത്. "ഞങ്ങൾ എത്തുന്നതിൽ ഏതാനും മിനിറ്റുകൾ വൈകിപ്പോയി, അത് എന്റെ മാത്രം തെറ്റാണ്. എഐക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിയുമെന്ന് നാം കേൾക്കുന്നുണ്ടെങ്കിലും ഡൽഹിയിലെ ട്രാഫിക് ശരിയാക്കാൻ അതിന് ഇതുവരെ സാധിച്ചിട്ടില്ല," സുനക് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഐ കാഴ്ചപ്പാടുകളെ പ്രശംസിച്ച സുനക്, ഈ മേഖലയിൽ ഇന്ത്യ ബ്രിട്ടനെ മറികടന്നതായി തമാശരൂപേണ സമ്മതിച്ചു. എങ്കിലും സ്പോർട്സിലേക്ക് വന്നപ്പോൾ അദ്ദേഹം വിട്ടുുകൊടുക്കാൻ തയ്യാറായില്ല. "എഐയുടെ കാര്യത്തിൽ ഇന്ത്യ യുകെയെ മറികടന്നത് അല്പം നിരാശപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇംഗ്ലണ്ട് ഇപ്പോഴും ഇന്ത്യയ്ക്ക് മുന്നിലാണെന്ന കാര്യം ഞാൻ പ്രധാനമന്ത്രി മോദിയോട് സൂചിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ അത് ഇതിനേക്കാൾ പ്രധാനപ്പെട്ട കാര്യമാണ്," ചിരിച്ചുകൊണ്ട് സുനക് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയും വിവിഐപി (VVIP) സഞ്ചാരവും കാരണം ഡൽഹിയിലെ റോഡുകൾ അക്ഷരാർത്ഥത്തിൽ നിശ്ചലമായിരുന്നു. മണിക്കൂറുകളോളം ട്രാഫിക്കിൽ കുടുങ്ങിയ യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. 

സാധാരണക്കാരെ മാത്രമല്ല, വിദേശത്തുനിന്നെത്തിയ പ്രമുഖരെയും ഡൽഹിയിലെ ഈ ഗതാഗതക്കുരുക്ക് ബാധിച്ചു. പ്രമുഖ എഐ കമ്പനിയായ അഡാപ്ഷൻ ലാബ്‌സിന്റെ സിഇഒ സാറ ഹുക്കർക്ക് ട്രാഫിക് കുരുക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഉച്ചകോടിക്ക് ശേഷം ഹോട്ടലിൽ പോയി വസ്ത്രം മാറി വരാൻ ശ്രമിച്ച സാറ മണിക്കൂറുകളോളം റോഡിൽ കുടുങ്ങിപ്പോവുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam