ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമം നേരിടുന്നുവെന്നത് ഒരു വസ്തുതയാണ്.
പല ഹോട്ടലുകളും പ്രവർത്തനം നിർത്തി. ചിലർ തങ്ങളുടെ മെനുവിൽ പലതും വെട്ടിക്കുറച്ചു.
അതേസമയം എൽപിജി ക്ഷാമത്തെ തുടർന്ന് എൽപിജി ചാർജ്, ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ റസ്റ്ററൻ്റുകൾക്ക് ബില്ലിൽ അധിക തുക ചുമത്താനാവില്ലെന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി.
ചില റസ്റ്ററൻ്റുകൾ ബില്ലിൽ അധിക ചാർജ് ചുമത്തിയതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിസിപിഎയ്ക്ക് ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചു.
ഇത്തരം ചാർജുകൾ മുൻപ് കേന്ദ്രം വിലക്കിയ സർവീസ് ചാർജനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റസ്റ്ററൻ്റുകൾ ചാർജ് ചുമത്തിയാൽ ബില്ലിൽ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. പരാതിക്കാർക്ക് 1951 നമ്പരിൽ ബന്ധപ്പെടാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
