നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ സാധ്യത?; രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച സജീവം

JUNE 15, 2026, 10:02 PM

ഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നിശ്ചയിച്ച സമയത്തേക്കാൾ നേരത്തെ നടത്താനുള്ള സാധ്യതകൾ കേന്ദ്രം പരിശോധിക്കുന്നതായി റിപ്പോർട്ട്. 2027 ഫെബ്രുവരിയിൽ ആരംഭിക്കാനിരിക്കുന്ന രാജ്യവ്യാപക സെൻസസ് നടപടികൾ തടസപ്പെടാതിരിക്കാനാണ് ഈ നീക്കമെന്നാണ് സൂചന.

സെൻസസിനും തെരഞ്ഞെടുപ്പ് നടത്തിപ്പിനും ഒരേ ഭരണ-സർക്കാർ സംവിധാനത്തെയും ഉദ്യോഗസ്ഥരെയും ആശ്രയിക്കേണ്ട സാഹചര്യമുള്ളതിനാൽ, രണ്ട് വമ്പൻ പ്രക്രിയകളും ഒരേ സമയത്ത് നടക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകൾ മുൻപേക്ക് മാറ്റുന്ന കാര്യം ഗൗരവമായി പരിഗണിക്കപ്പെടുന്നുണ്ട്.

ഉത്തരാഖണ്ഡിൽ ബിജെപി സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിനെ അനുകൂലിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ട മറ്റൊരു സംസ്ഥാനമായ മണിപ്പൂരിലെ സുരക്ഷാ-രാഷ്ട്രീയ സാഹചര്യങ്ങൾ കേന്ദ്ര നേതൃത്വം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

vachakam
vachakam
vachakam

അടുത്തിടെ പശ്ചിമ ബംഗാളിൽ ലഭിച്ച വലിയ രാഷ്ട്രീയ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ അനുകൂല രാഷ്ട്രീയ സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയുടെ താൽപര്യമെന്നാണ് വിലയിരുത്തൽ. ബംഗാളിലെ വിജയത്തിന് പിന്നിൽ ഹിന്ദു വോട്ടുകളുടെ ഏകീകരണം നിർണായകമായിരുന്നുവെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വിശ്വാസം. സമാനമായ സാഹചര്യം ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഗുണകരമാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

തെരഞ്ഞെടുപ്പ് നേരത്തെയാക്കിയാൽ പ്രതിപക്ഷ പാർട്ടികൾക്ക് പ്രചാരണത്തിനും സംഘടനാ തയ്യാറെടുപ്പുകൾക്കും ലഭിക്കുന്ന സമയം കുറയുമെന്നും അത് ഭരണകക്ഷിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നും ബിജെപി നേതൃത്വം കരുതുന്നതായും റിപ്പോർട്ടിൽ പറയുന്നു.

മറുവശത്ത്, കോൺഗ്രസിന് സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങൾ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങൾ കോൺഗ്രസിനും സഖ്യകക്ഷികൾക്കും പുതിയ ഊർജം നൽകിയെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam