മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് സിനിമ മേഖലയെ ഞെട്ടിക്കുന്ന വാർത്ത വിവരം പങ്കുവെക്കപ്പെട്ടത്.
സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2013ൽ നഷ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് പൂനം പാണ്ഡെ.
ഹിന്ദിക്ക് പുറമെ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്ത് സജീവമായ താരം പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്