നാഗ്പൂർ: ഓപ്പറേഷൻ സിന്ദൂറിനെ എതിർത്ത മലയാളി വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. ഡൽഹിയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരിച്ചുവരുന്ന വഴിയാണ് റിജാസ് അറസ്റ്റിലാകുന്നത്. ബിഎൻഎസ് 149,192 , 351, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
ഇന്ത്യൻ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിനാണ് റിജാസിനെ അറസ്റ്റ് ചെയ്തത്. കലാപാഹ്വാനം അടക്കമുള്ളവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്