ബംഗളൂരു: മെട്രോ ട്രെയിനിനുള്ളില്‍ പാട്ടും ബഹളവുമായി മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കിയ സ്ത്രീകളെ അറസ്റ്റ് ചെയ്ത് ബംഗളൂരു പൊലീസ്. മാര്‍ച്ച് 15 രാത്രി നടന്ന സംഭവത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
ബംഗളൂരു ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നിന്ന് നാദപ്രഭു കെമ്പെഗൗഡ മെട്രോ സ്റ്റേഷനിലേക്കുള്ള മെട്രോ ലൈനിലാണ് സംഭവം അരങ്ങേറിയത്. ട്രെയിനിനുള്ളില്‍ സ്ത്രീകളുടെ സംഘം ഉച്ചത്തില്‍ പാട്ടുപാടുകയും ബഹളം സൃഷ്ടിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ബഹളം അതിരുവിട്ടതോടെ മറ്റ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം ശക്തമായി.
പീനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്റ്റേഷനിലും തര്‍ക്കം തുടരുകയും ഇതോടെ ട്രെയിന്‍ വൈകുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കിയത്.
തുടർന്ന് ബിഎംആര്‍സിഎല്‍ സുരക്ഷാ ഓഫീസറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബഹളമുണ്ടാക്കിയ 11 സ്ത്രീകളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പിന്നീട് ക്ഷമാപണം നടത്തിയതിനെ തുടര്‍ന്ന് ഇവരെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
