ഇറാന്‍ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി; ട്രംപിന്റെ സന്ദര്‍ശനം അടുത്ത വര്‍ഷമെന്ന് സൂചന

JUNE 30, 2026, 8:45 PM

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഔദ്യോഗിക ക്ഷണം.

ഇരു നേതാക്കളും ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ക്ഷണം കൈമാറിയതെന്ന് ഇറാന്‍ നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കി. മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തിപരമായി നടത്തുന്ന ഇടപെടലുകള്‍ക്ക് ഇറാന്‍ പ്രസിഡന്റ് നന്ദി അറിയിച്ചു. സമുദ്രപാതകളിലെ, പ്രത്യേകിച്ച് ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷിതമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയില്‍ മോഡി ഊന്നിപ്പറഞ്ഞു.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം അടുത്ത വര്‍ഷത്തേക്ക് നീണ്ടേക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സൂചിപ്പിച്ചു. ഈ വര്‍ഷം ട്രംപ് ഇന്ത്യ സന്ദര്‍ശിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മാര്‍ക്കോ റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഈ വര്‍ഷം അവസാനത്തോടെ താന്‍ ഇന്ത്യ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തുമെന്നും ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അവസാന ഘട്ടത്തിലാണെന്നും റൂബിയോ വ്യക്തമാക്കിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam