ന്യൂഡല്‍ഹി: ഇന്ത്യാസഖ്യം എംപിമാരെ കാണാൻ അനുമതി നൽകി രാഷ്ട്രപതി. പത്ത് എംപിമാര്‍ അടങ്ങുന്ന സംഘത്തിനാണ് രാഷ്ട്രപതി അനുമതി നല്‍കിയിരിക്കുന്നത്.രാത്രി എട്ട് മണിക്ക് കൂടിക്കാഴ്ച നടക്കും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘമാവും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുക. മമതാ ബാനര്‍ജിയും സംഘത്തിലുണ്ടാവുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് എക്സിലൂടെ വ്യക്തമാക്കുന്നു.
പല പ്രാവശ്യം രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും ലഭിക്കാതെ വന്നതോടെ ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഇന്‍ഡ്യാ സഖ്യം. ഉച്ചയ്ക്ക് ശേഷം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലേക്ക് എത്തിച്ചേരാന്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതിനിടെയാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
