പ്രതിഷേധം മൗലികാവകാശം; നിയന്ത്രണങ്ങളിൽ കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

OCTOBER 9, 2026, 5:04 AM

ഡൽഹി: നാളെ നടക്കാനിരിക്കുന്ന സിജെപി മാർച്ചുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ കോടതി, പൊതുസൗകര്യങ്ങൾ പൂർണമായി തടയാനാകില്ലെന്നും ചൂണ്ടിക്കാട്ടി. ഇത്തരം നിയന്ത്രണങ്ങൾ സാധാരണ പൗരന്മാരെ ബാധിക്കുമെന്നും നിരീക്ഷിച്ച കോടതി, കേന്ദ്രസർക്കാർ അസന്തുലിതാവസ്ഥ സൃഷ്ടിച്ചതെന്തിനെന്നും ചോദിച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ജന്തർ മന്തറിലേക്ക് മാർച്ച് നടത്താനാണ് സിജെപിയുടെ തീരുമാനം. മാർച്ചിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥി സംഘടനാ നേതാക്കളെ കരുതൽ തടങ്കലിലാക്കിയതായും വീട്ടുതടങ്കലിലാക്കിയതായും ആരോപണമുണ്ട്.

എസ്എഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സത്യേഷ് ലെവോവയെ പൊലീസ് നിരീക്ഷണത്തിൽ വീട്ടുതടങ്കലിലാക്കിയെന്നാണ് റിപ്പോർട്ട്. എസ്എഫ്ഐ ജില്ലാ കൺവീനർ ആരിഫിനെ ഉത്തർപ്രദേശ് പൊലീസ് സഹാറൻപൂരിൽനിന്ന് അറസ്റ്റ് ചെയ്തതായി സംഘടന ആരോപിച്ചിരുന്നു. ഡിവൈഎഫ്ഐ ഉത്തർപ്രദേശ് പ്രസിഡന്റ് രാജ് കുമാറും വീട്ടുതടങ്കലിലാണെന്നാണ് വിവരം.

vachakam
vachakam
vachakam

മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് കത്ത് നൽകിയതായും റിപ്പോർട്ടുണ്ട്. ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ തുടങ്ങിയ സ്റ്റേഷനുകളിലേക്കുള്ള ട്രെയിൻ സർവീസുകൾ പുലർച്ചെ നാലുമുതൽ വൈകിട്ട് നാലുവരെ റദ്ദാക്കാനും നീക്കമുണ്ടെന്നാണ് വിവരം. സംഘർഷസാധ്യതയുള്ള മേഖലകളിൽ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കേന്ദ്രസേനയെ വിന്യസിക്കാനും തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

നിയന്ത്രണങ്ങൾക്കെതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യത്തെത്തുടർന്ന് വിഷയം അന്നുതന്നെ പരിഗണിക്കാൻ ഡൽഹി ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകി.

അതേസമയം, പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സിജെപി വ്യക്തമാക്കി. മാർച്ചിൽ സിപിഐഎമ്മും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എം.എ. ബേബി, പിണറായി വിജയൻ തുടങ്ങിയ നേതാക്കൾ മാർച്ചിൽ അണിനിരക്കുമെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam