'ആയുധങ്ങള്‍ മാത്രമല്ല ഐക്യവും രാജ്യത്തിന്റെ പ്രധാന ശക്തി'; ആന്ധ്രാപ്രദേശില്‍ 58,000 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

MAY 2, 2025, 1:36 PM

അമരാവതി: ആയുധങ്ങള്‍ മാത്രമല്ല ഐക്യവും രാജ്യത്തിന്റെ പ്രധാന ശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാന നഗരമായ അമരാവതിയുടെ നിര്‍മ്മാണം പുനരാരംഭിക്കുന്നതുള്‍പ്പെടെ 58,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ആന്ധ്രാപ്രദേശില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അമരാവതി നഗരം ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും വികസിത ഇന്ത്യയുടെ അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മിനിറ്റുകള്‍ക്ക് മുമ്പ്, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവന്‍ കല്യാണും പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനും ഭീകരതയ്ക്കുമെതിരായി പ്രധാനമന്ത്രി കൈക്കൊണ്ട നടപടികളെ പരസ്യമായി പിന്തുണച്ചിരുന്നു.

ഇന്ത്യ ഒരു പുതിയ ഡിആര്‍ഡിഒ മിസൈല്‍ പരീക്ഷിച്ചു. പ്രതിരോധ മേഖലയ്ക്കായി കൂടുതല്‍ ചെലവഴിച്ചുകൊണ്ട് പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. നാഗയലങ്കയില്‍ ഡിആര്‍ഡിഒയുടെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തിന് തറക്കല്ലിട്ടു. നാഗയലങ്കയില്‍ നിര്‍മ്മിക്കുന്ന നവദുര്‍ഗ പരീക്ഷണ കേന്ദ്രം ദുര്‍ഗ്ഗാ ദേവിയെപ്പോലെ രാജ്യത്തിന്റെ പ്രതിരോധത്തെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam