വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്; മുന്നറിയിപ്പുമായി പിഐബി ഫാക്ട് ചെക്ക്

MAY 11, 2025, 12:20 AM

ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ്, കേണല്‍ സോഫിയ ഖുറേഷി എന്നിവരുടെ പേരില്‍ വ്യാജ X അക്കൗണ്ട്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനങ്ങളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നതിലൂടെ ശ്രദ്ധനേടിയ സൈനിക ഉദ്യോഗസ്ഥരാണ് വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങും കേണല്‍ സോഫിയ ഖുറേഷിയും.

ഇവരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് ആള്‍മാറാട്ടം നടത്തുകയാണെന്ന് പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി. ഈ അക്കൗണ്ടുകള്‍ക്ക് ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്ന ബ്ലൂ ടിക്കും ഉണ്ട്.

ഈ അക്കൗണ്ടുകള്‍ വ്യാജമാണെന്നും വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനോ കേണല്‍ സോഫിയ ഖുറേഷിക്കോ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ ഇല്ലെന്നും പിഐബി അറിയിച്ചു. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കംകുറിച്ചതിന് പിന്നാലെ സായുധ സേനകളുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ പൊതുജനങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ധിച്ചിരുന്നു.

vachakam
vachakam
vachakam

ഈ സാഹചര്യത്തില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥരുടെ ഈ വ്യാജ അക്കൗണ്ടുകള്‍ക്ക് വലിയ പ്രചാരമാണ് ലഭിച്ചത്. സിങ്ങിന്റെ വ്യാജ അക്കൗണ്ടിന് 28.4 K ഫോളോവേഴ്സും ഖുറേഷിയുടേതിന് 68 K-യില്‍ അധികം ഫോളോവേഴ്സും ഉണ്ടായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam