ഡൽഹി: പ്രളയഭീതിയിൽ തലസ്ഥാനം. ഡൽഹി, ഗുരുഗ്രാം, നോയിഡ പ്രദേശങ്ങളിൽ ഇന്നും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നദികൾ കരകവിഞ്ഞതോടെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്.
യമുനാ തീരത്ത് താമസിക്കുന്നവരോട് മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മെട്രൊ-വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ അറിയിച്ചു.
പല പ്രദേശങ്ങളിലും വെള്ളം കയറിയതിനാൽ ഗതാതഗക്കുരുക്കിനും കാരണമായി. റോഡുകളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്.
അണ്ടർ പാസുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതിനാൽ യാത്ര ദുഷ്‌കരമെന്ന് കാണിക്കുംവിധം യാത്രക്കാർ വീഡിയോ പങ്കുവെച്ചു.
മഴ ശക്തമാകുമെന്ന മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ എല്ലാ കോർപ്പറേറ്റ്, സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടാൻ ഗുരുഗ്രാം മജിസ്‌ട്രേറ്റ് പറഞ്ഞു. സ്‌കൂളുകൾ ഓൺലൈൻ ക്ലാസുകൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്