ആശുപത്രിയിൽ എത്തുന്നവർ 'രോഗികൾ' അല്ല ഇനി 'മെഡിക്കൽ ഉപഭോക്താക്കൾ'

OCTOBER 7, 2025, 9:08 AM

ചെന്നൈ: തമിഴ്നാട്ടിൽ ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നവരെ ഇനി  'രോഗികൾ' എന്ന് വിളിക്കാൻ പാടില്ല. പകരം ഇവരെ  'മെഡിക്കൽ ഉപഭോക്താക്കൾ' എന്നേ അഭിസംബോധന ചെയ്യാൻ പാടുള്ളൂവെന്ന് സ്റ്റാലിൻ സർക്കാർ  ഉത്തരവിറക്കി.

വൈദ്യശാസ്ത്രം മനുഷ്യത്വപരമായ സേവനം ആയതിനാൽ 'രോഗി' എന്ന വാക്ക് വേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. തമിഴ്നാട്ടിൽ ഉടനീളമുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് സർക്കാർ നിർദേശം നൽകി. 

"ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സേവനങ്ങൾ തേടി വരുന്നവരെ 'രോഗികൾ' (Patients) എന്നല്ല 'മെഡിക്കൽ ഉപഭോക്താക്കൾ' (Medical Beneficiaries) എന്ന് വേണം ഇനി മുതൽ വിളിക്കാനെന്ന്  ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam