ലഖ്‌നൗ: പാകിസ്താൻ ചാരസംഘടനയ്ക്ക് ഇന്ത്യൻ സൈനിക രഹസ്യങ്ങള്‍ ചോർത്തിനല്‍കിയ മോസ്കോയിലെ എംബസി ഉദ്യോഗസ്ഥൻ അറസ്റ്റില്‍. ഉത്തർ പ്രദേശ് സ്വദേശി സതേന്ദ്ര സിവാല്‍ ആണ് പിടിയിലായത്.
ഉത്തർ പ്രദേശ് ഭീകരവാദ വിരുദ്ധ സ്‌ക്വാഡാണ് സതേന്ദ്രയെ മീററ്റില്‍നിന്ന് അറസ്റ്റ് ചെയ്തത്. വിദേശകാര്യ വകുപ്പില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എം.ടി.എസ്.) ആയിരുന്നു സതേന്ദ്ര.
വിദേശകാര്യ വകുപ്പ് ജീവനക്കാരില്‍നിന്ന് പാക് ചാരസംഘടനയായ ഐ.എസ്.ഐ. വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് എ.ടി.എസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇന്ത്യൻ പട്ടാളവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോർത്തി നല്‍കുന്നതിന് പണമായിരുന്നു ഇയാള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഹാപൂരിലെ ഷാ മൊഹിയുദ്ദീൻപൂർ ഗ്രാമത്തിലെ താമസക്കാരനാണ് സതേന്ദ്ര.
ചാരപ്പണി ശൃംഖലയിലെ നിർണായക കണ്ണിയാണ് ഇയാൾ. മോസ്‌കോയിലെ ഇന്ത്യൻ എംബസിയിലെ പദവി ഉപയോഗിച്ച് സതേന്ദ്ര രഹസ്യരേഖകൾ ചോർത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇയാളെ ചോദ്യം ചെയ്യുന്നതിനായി മീററ്റ് എടിഎസിലേക്ക് കൊണ്ടുപോയി. തുടർന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്