ഇടിമിന്നലും കാറ്റും മൂലം ഡെല്‍ഹിയില്‍ 3 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; 500 ലേറെ വിമാനങ്ങള്‍ വൈകി

MAY 2, 2025, 2:17 PM

ന്യൂഡെല്‍ഹി: ഇടിമിന്നലും ശക്തമായ കാറ്റും ഡെല്‍ഹി വിമാനത്താവളത്തില്‍ വിമാന സേവനങ്ങളെ ബാധിച്ചു. മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും 500 ലധികം വിമാനങ്ങള്‍ വൈകുകയും ചെയ്തു.

പുലര്‍ച്ചെ കനത്ത മഴയോടുകൂടിയ ശക്തമായ കാറ്റ് ദേശീയ തലസ്ഥാനത്ത് ആഞ്ഞടിച്ചിരുന്നു. ഒരു വീട് തകര്‍ന്ന് ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു. നഗരത്തില്‍ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു.

1901 ന് ശേഷം മെയ് മാസത്തില്‍ ദേശീയ തലസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ മഴയാണിതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പറഞ്ഞു.

vachakam
vachakam
vachakam

ഡെല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ ജയ്പൂരിലേക്കും ഒരു വിമാനം അഹമ്മദാബാദിലേക്കും തിരിച്ചുവിട്ടതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ളൈറ്റ്‌റഡാര്‍.കോമില്‍ നിന്നുള്ള ഡാറ്റ പ്രകാരം 500 ലധികം വിമാനങ്ങള്‍ വൈകി.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഐജിഐഎ) രാജ്യത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമാണ്. പ്രതിദിനം ഏകദേശം 1,300 വിമാന സര്‍വീസുകളാണ് ഐജിഐഎ കൈകാര്യം ചെയ്യുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam