ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് രാജ്യം തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് ഭീകരരെ വധിച്ചെന്ന് സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മെയ് 7ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ 5 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു. ലഷ്‌കറെ തൊയിബ, ജയ്‌ഷെ മുഹമ്മദ് സംഘടനകളുമായി ബന്ധമുള്ള മുദാസര്‍ ഖാദിയാന്‍ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസുഫ് അസ്ഹര്‍, ഖാലിദ് (അബു ആകാഷ), മുഹമ്മദ് ഹസന്‍ ഖാന്‍ എന്നീ ഭീകരരെയാണ് സൈന്യം വധിച്ചത്.
പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. മുദാസര്‍ ഖാദിയാന്‍ ലഷ്‌കര്‍ ഭീകരനായ മുദാസര്‍ ഖാദിയാന്‍ ഖാസ്, മുറിദ്‌കെയിലെ മര്‍ക്കസ് തയിബയുടെ ചുമതല വഹിച്ചിരുന്നു. മുദാസര്‍, അബു ജുന്‍ഡാല്‍ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ഇയാളുടെ സംസ്‌കാരത്തിനു ലഷ്‌കറെ തെയിബ കമാന്‍ഡര്‍ ഹാഫിസ് അബ്ദുല്‍ റൗഫ് പങ്കെടുത്തു. പാക്ക് സൈന്യത്തിലെ ഒരു ലഫ്.ജനറലും പാക്ക് പഞ്ചാബ് പൊലീസ് ഐജിയും സംസ്‌കാരച്ചടങ്ങിനുണ്ടായിരുന്നു. ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന സംസ്‌കാരച്ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതിയോടെയാണു നടത്തിയത്. യുഎസ് ഭരണകൂടം ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയയാളാണു റൗഫ്. പാക്കിസ്ഥാന്‍ സൈന്യം ഭീകരര്‍ക്കു പിന്തുണ നല്‍കുന്നുവെന്നു വ്യക്തമാക്കാന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം സംസ്‌കാരച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്