ഓപ്പറേഷന്‍ സിന്ദൂര്‍ വന്‍ വിജയം; രാജ്യത്തിന്റെ ശേഷിയുടെ ട്രെയിലര്‍ മാത്രം: മുന്‍ വ്യോമസേനാ മേധാവി ആര്‍കെഎസ് ഭദൗരിയ

MAY 11, 2025, 3:25 PM

ന്യൂഡെല്‍ഹി: പാകിസ്ഥാന്‍, പാക് അധീന കാശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ആരംഭിച്ച ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍, രാജ്യത്തിന്റെ ശേഷിയുടെ ഒരു ട്രെയിലര്‍ മാത്രമായിരുന്നുവെന്ന് മുന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദൗരിയ. ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു വലിയ വിജയമാണെന്നതില്‍ നമുക്ക് ഒരു സംശയവും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. 

''നമുക്ക് യഥാര്‍ത്ഥത്തില്‍ ചെയ്യാന്‍ കഴിയുന്നതിന്റെ ഒരു ട്രെയിലര്‍ മാത്രമായിരുന്നു ഇത്. നമ്മുടെ യഥാര്‍ത്ഥ പ്രതികരണം ഇതിനേക്കാള്‍ പലമടങ്ങ് ശക്തമായിരിക്കും,'' അദ്ദേഹം പറഞ്ഞു.

സര്‍ഗോധ, നൂര്‍ ഖാന്‍, ചുനിയന്‍ എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക പാകിസ്ഥാന്‍ വ്യോമതാവളങ്ങളില്‍ ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട്, തിരിച്ചറിഞ്ഞ ഓരോ ലക്ഷ്യവും വിജയകരമായി തകര്‍ത്തുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

vachakam
vachakam
vachakam

''പരിഗണിക്കേണ്ട പ്രധാന കാര്യം, ഓരോ ലക്ഷ്യവും നേടിയിട്ടുണ്ടെന്നതാണ്. പൂര്‍ണ്ണമായും തയ്യാറായി പ്രതീക്ഷിച്ചിരുന്ന ഒരു എതിരാളിക്കെതിരായ വിജയ നിരക്ക് കാണുക. അവര്‍ പിന്നോട്ട് പോയിരുന്നില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നതിന്റെ ഒരു സൂചന മാത്രമാണിത്,'' അദ്ദേഹം പറഞ്ഞു.

ഭദൗരിയയുടെ അഭിപ്രായത്തില്‍, ഇന്ത്യ ആക്രമിച്ച ലക്ഷ്യങ്ങള്‍, പാകിസ്ഥാന്‍ സൈന്യത്തിന്റെ നിര്‍ണായക ആസ്തികളുടെ ശൃംഖല ഏതാണ്ട് പൂര്‍ത്തിയാക്കി. കറാച്ചി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും നാവികസേന ആ നടപടി സ്വീകരിക്കാന്‍ പൂര്‍ണ്ണമായും തയ്യാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam