ഒ. പനീർശെൽവം ഡി.എം.കെ വിടുന്നു

JULY 29, 2026, 10:06 PM

ചെന്നൈ: മൂന്നുതവണ തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ഒ. പനീർശെൽവം ഡിഎംകെ വിട്ട് തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരാനൊരുങ്ങുന്നു. ഡിഎംകെ ടിക്കറ്റിൽ ലഭിച്ച എംഎൽഎസ്ഥാനം രാജിവെച്ചശേഷമായിരിക്കും പാർട്ടി പ്രവേശം.

അണ്ണാ ഡി.എം.കെ.യിലായിരിക്കേ മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന ഒ.പി.എസ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഡി.എം.കെ.യിൽ ചേർന്നത്.

തിരഞ്ഞെടുപ്പിൽ ഡി.എം.കെ. തോൽക്കുകയും പാർട്ടിയിൽ ഉദ്ദേശിച്ച പദവികളൊന്നും ലഭിക്കാതിരിക്കുകയും ചെയ്തതോടെ അദ്ദേഹം നിരാശനായിരുന്നു. ടി.വി.കെ.യിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച ഒ.പി.എസ്. താൻ ഡി.എം.കെയിൽ ഉറച്ചുനിൽക്കുമെന്നാണ് പറഞ്ഞിരുന്നത്.

vachakam
vachakam
vachakam

എന്നാൽ, ടി.വി.കെ. പ്രവേശനത്തിനുള്ള ചർച്ചകൾ മകനും മുൻ എം.പി.യുമായ ഒ.പി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. ടി.വി.കെ. നേതാക്കളായ എൻ. ആനന്ദുമായും ആധവ് അർജുനയുമായും പാർട്ടി പ്രവേശത്തെപ്പറ്റി രവീന്ദ്രനാഥ് സംസാരിച്ചുകഴിഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam