ഡൽഹി: മദ്യനയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കോടതിയെ സമീപിച്ചു ഇഡി.
മദ്യനയം സംബന്ധിച്ച കേസ് പരിഗണിക്കുന്ന ഡൽഹി റോസ് അവന്യൂ കോടതിയിലാണ് ഹർജി സമർപ്പിച്ചത്.
തുടർച്ചയായി ഏജൻസി നൽകുന്ന നോട്ടീസുകൾ തള്ളുകയാണെന്നും ഇതിൽ കോടതി ഇടപെടൽ വേണമെന്നുമാണ് ഇ.ഡിയുടെ ആവശ്യം.ഹർജി ഈ മാസം ഏഴിന് കോടതി പരിഗണിക്കും.
ഇതിനിടെ ആം ആദ്മി പാർട്ടി എംഎൽഎ മാർക്ക് ബിജെപി 25 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ തെളിവ് നൽകാൻ ആവശ്യപ്പെട്ട് കെജ്രിവാളിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്