ചെന്നൈ : റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും 41 പേർ മരിച്ച കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രചാരണത്തിനു ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നീക്കം തുടങ്ങി.
പാർട്ടിക്ക് വേണ്ടി നാല് ഹെലികോപ്ടറുകൾ വാങ്ങുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.സമ്മേളന വേദിക്കരികിൽ ഹെലിപാഡ് തയ്യാറാക്കി അവിടേക്കാവും വിജയ് ഹെലികോപ്ടറിൽ വരിക.സമ്മേളനം ആരംഭിക്കുന്നതിന് 15 മിനുട്ട് മുമ്പ് മാത്രമായിരിക്കും വിജയ് എത്തുക.ബംഗളുരു കേന്ദ്രമായ കമ്പനിയിൽ നിന്നാണ് ഹെലികോപ്ടറുകൾ വാങ്ങിക്കുക എന്നാണ് സൂചന.
റോഡ് ഷോ മാറ്റി ഹെലികോപ്ടറിൽ എത്തുന്നതോടെ ജനങ്ങളിൽ നിന്ന് അകന്നേക്കും എന്ന ആശങ്ക പാർട്ടി നേതൃത്വത്തിലെ ചിലർക്ക് ഉണ്ടായിരുന്നു.എന്നാൽ, മുൻ മുഖ്യമന്ത്രി ജയലളിത ഉൾപ്പടെയുള്ളവർ പ്രചാരണത്തിന് ഹെലികോപ്ടർ ഉപയോഗിച്ചിരുന്നു.റോഡ് ഷോ ഒഴിവാക്കിയാൽ ജനകീയത കുറയും എന്നത് ശരിയല്ല എന്നാണ് പാർട്ടി നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
